തിരുവനന്തപുരം: എമേര്‍ജിങ് കേരള പരിപാടിയെക്കുറിച്ച് ആശങ്ക പരത്തുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഹരിത രാഷ്ട്രീയ എം.എല്‍.എമാരുടേത് അഭിപ്രായപ്രകടനം മാത്രമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇവരുമായി സംസാരിക്കേണ്ടതുണ്ടെങ്കില്‍ സംസാരിക്കുമെന്നും പരിസ്ഥിതിയെ ആരും ആയുധമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads By Google

അടുത്ത തലമുറയ്ക്ക് ലഭിക്കേണ്ട സൗകര്യങ്ങള്‍ വിവാദങ്ങളുണ്ടാക്കി ഇല്ലാതാക്കരുത്. ലോകംവേഗത്തില്‍ മുന്നോട്ട് നീങ്ങുകയാണ്. അതിനൊപ്പം നമുക്കും നീങ്ങേണ്ടതുണ്ട്. വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവാദം ശരിയല്ല. അടുത്ത തലമുറ നമ്മെ പഴിക്കാതിരിക്കണമെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Subscribe Us:

എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ സംബന്ധിച്ച യുവ എം.എല്‍.എമാരുടെ ആശങ്കയില്‍ കഴമ്പില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വയനാട്ടില്‍ പറഞ്ഞു.  പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതികള്‍ക്ക് മാത്രമേ ടൂറിസം വകുപ്പ് അനുമതി നല്‍കുകയുള്ളൂ എന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും വ്യക്തമാക്കി.