എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിയായത് മുതല്‍ കെ.സുധാകരന്‍ തനിക്കെതിരെ നീക്കം തുടങ്ങി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
എഡിറ്റര്‍
Tuesday 26th November 2013 3:26pm

thiruvanchoor-radhakrishnan

തിരുവനന്തപുരം:മന്ത്രിയായത് മുതല്‍ താന്‍ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

മന്ത്രിയായത് മുതല്‍ കെ.സുധാകരന്‍ തനിക്കെതിരെ രംഗത്തുണ്ട്. തനിക്ക് മന്ത്രി പദം നല്‍കിയ ആര്‍ക്കും തന്നെ പറ്റി കുറ്റം പറയാനില്ല.

പോലീസിനെ നിര്‍വീര്യമാക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം.

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് പരുക്കേറ്റപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന സുധാകരന്‍ മുഖ്യമന്ത്രിയെ ആശ്വസിപ്പിക്കാനെത്തിയില്ല.

400 കിലോമീറ്റര്‍ അകലെയായിരുന്ന തന്നെ കുറ്റപ്പെടുത്തുകയും ചെയ്തു. തന്നെ ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നതിലൂടെ ആര്‍ക്കെങ്കിലും മാനസികമായി സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അങ്ങനെയാവട്ടെ.

ചിലരുടെ ലക്ഷ്യം രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ പോലീസിനെ ഉപയോഗിക്കുകയെന്നതാണ്.

പോലീസ് ഇതിന് കൂട്ടുനില്‍ക്കാതെ വരുമ്പോഴാണ് വിമര്‍ശനം ഉണ്ടാകുന്നത്. രാഷ്ട്രിയ എതിരാളികളെ കുടുക്കുന്നത് പോലീസ് നയമല്ല- തിരുവഞ്ചൂര്‍ പറഞ്ഞു.

കേരളത്തിലെ പോലീസ് ഇതര സംസ്ഥാനത്തിലെ പോലീസിനേക്കാള്‍ മെച്ചപ്പെട്ടതാണെന്നും അതിന്റെ ക്രെഡിറ്റ് തനിക്കാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement