എഡിറ്റര്‍
എഡിറ്റര്‍
പ്രതിപക്ഷം സഭയെ അവഹേളിച്ചു: തിരുവഞ്ചൂര്‍
എഡിറ്റര്‍
Monday 4th February 2013 1:30pm

തിരുവന്തപുരം:പ്രതിപക്ഷം നിയമസഭയെ അവഹേളിച്ചെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സഭ അലങ്കോലപ്പെടുത്തുന്ന നടപടി പ്രതിപക്ഷം സ്വീകരിച്ചത് വളെരെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Ads By Google

സഭ തുടങ്ങിയ ആദ്യ ദിവസം തന്നെ പ്രതിപക്ഷം  ഇങ്ങനെ തുടങ്ങിയത് കഴിഞ്ഞ വര്‍ഷത്തെ പുനരാവര്‍ത്തനം ദു:ഖകരമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കുര്യനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ ഇന്നത്തെ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയും ആയിരുന്നു.

അന്ന് മൗനം പാലിച്ച ഇവര്‍ എന്താണ് ഇപ്പോള്‍ നടപടിയെടുക്കാന്‍ പറയുന്നത് എന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. തിരുവഞ്ചൂര്‍ പറഞ്ഞു. സി.ആര്‍.പി.സി 300 പ്രകാരം ഒരിക്കല്‍ വിസ്താരം ചെയ്ത കേസുകള്‍ പുനരന്വേഷിക്കാന്‍ കഴിയില്ല. അത് തന്നെയാണ് സൂര്യനെല്ലി കേസിലും സര്‍ക്കാര്‍ എടുത്ത നിലപാടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ഇതിനെ സംബന്ധിച്ച് നിയമപരമായ എല്ലാ കാര്യങ്ങളും അര്‍ത്ഥശങ്കക്കിടയില്ലാതെ മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയതാണ്. 1997 ല്‍ കേസ് നടക്കുമ്പോള്‍ നായനാര്‍ മന്ത്രി സഭയാണ് അന്വേഷണ കമ്മറ്റിയെ രൂപീകരിച്ചത്. സിബി മാത്യൂസ്, കെ.കെ ജോഷ്വ, നീരാറാവു ഐ.പി.എസ്, എന്‍ രാമചന്ദ്രന്‍, കെ.കെ ജയചന്ദ്രന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അന്നത്തെ എല്‍.ഡി.എഫ്  സര്‍ക്കാര്‍ വെച്ച അന്വേഷണസംഘത്തെ ഇവര്‍ തന്നയാണ് ചോദ്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ എല്‍.ഡി.എഫ് അനാവശ്യ വിവാദമുണ്ടാക്കന്നത് രാഷ്ട്രീയ പുകമറ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. തിരുവന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

Advertisement