കൊല്ലം: കഴിഞ്ഞ ദിവസം ലെവല്‍ക്രോസിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതായി റെവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൂടുതല്‍ ധനസഹായത്തിന് അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. മരിച്ച ബംഗാള്‍ സ്വദേശികളുടെ മൃതദേഹം സംസ്ഥാനസര്‍ക്കാരിന്റെ ചിലവില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആളില്ലാ ലെവല്‍ക്രോസുകളിലെ സുരക്ഷാ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആളില്ലാത്ത ലെവല്‍ക്രോസുകളില്‍ ഈ മാസം 31 നകം കാവല്‍ക്കാരെ നിയമിക്കുമെന്നും ഇതിനായി റെയില്‍വേ അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.