thiruvanchoor radhakrishnanതിരുവനന്തപുരം: അട്ടപ്പാടി വിഷയത്തില്‍ ഇടതുപക്ഷത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമപരമായ നടപടികള്‍ക്കുള്ള കാലതാമസം മാത്രമാണ് ഇതിലുണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അട്ടപ്പാടിഭൂമി വിഷയത്തില്‍ ഇടതുസര്‍ക്കാരിനെതിരെ യു.ഡി.എഫ് നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരായിരുന്നില്ല. ആദിവാസികള്‍ നേരിടുന്ന ചില പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധക്ഷണിക്കാന്‍ വേണ്ടിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന യു.ഡി.എഫ് ആദിവാസികളുടെ താല്‍പര്യം മാനിച്ചേ തീരുമാനങ്ങളെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവര്‍ അട്ടപ്പാടി ആദിവാസിഭൂമിയില്‍ സമരം നടത്തിയിരുന്നു. സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് അന്ന് ഇവര്‍ ഉന്നയിച്ചത്. എന്നാല്‍ അതിന് കടകവിരുദ്ധമാണ് തിരുവഞ്ചൂരിന്റെ പുതിയ പ്രസ്താവന.