എഡിറ്റര്‍
എഡിറ്റര്‍
വി.എസ് അടിക്കുമെന്ന് പറഞ്ഞു, തിരുവഞ്ചൂര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി
എഡിറ്റര്‍
Wednesday 19th June 2013 4:53pm

Thiruvanjoor Radhakrishnan

തിരുവനന്തപുരം: കരണക്കുറ്റിക്ക് അടിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശത്തിനെതിരെ ആഭ്യന്തര മന്ത്രി തിരുഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.

വി.എസിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നും വി.എസ് പരാമര്‍ശം പിന്‍വലിക്കണമെന്നും തിരുവഞ്ചൂര്‍ കത്തില്‍ പറയുന്നു.

Ads By Google

പ്രായത്തിന്റെ പക്വത വിഎസ് വാക്കുകളിലും കാണിക്കണം. രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുമ്പോള്‍ മാന്യത കാട്ടണം. സ്പീക്കറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ സഭയുടെ നാഥന്മാരിലൊളാണ് പ്രതിപക്ഷ നേതാവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

നിയമസഭയിലായതിനാലും കൈയ്യെത്താത്ത ദൂരത്തായതിനാലുമാണ് തിരുവഞ്ചൂരിന് അടികിട്ടാത്തതെന്നായിരുന്നു വി.എസ്സിന്റെ പരാമര്‍ശം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് സോളാര്‍ തട്ടിപ്പിന്റെ ആരംഭമെന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിനായിരുന്നു വി.എസ്സിന്റെ പ്രതികരണം.

10,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ചീഫ് വിപ്പിന്റെ ആരോപണം ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Advertisement