എഡിറ്റര്‍
എഡിറ്റര്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
എഡിറ്റര്‍
Thursday 27th April 2017 8:31am

 

തിരുവനന്തപുരം: മുന്‍ മന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം നാലാഞ്ചിറയില്‍വെച്ചാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also read ‘വെള്ളരിക്കാപ്പട്ടണമല്ല ഇത്; പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഓഫീസറായി ഉണ്ടാകില്ല’: പിണറായി 


ഇന്നോവ കാറില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കാറിന്റെ മുന്‍വശം തകര്‍ന്നെങ്കിലും തിരുവഞ്ചൂര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ നിസാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement