thiruvanchoor radhakrishnanഗുരുവായൂര്‍: അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്നത് തടയുമെന്ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അട്ടപ്പാടിയില്‍ ആദിവാസികളുടെ താല്‍പര്യം പൂര്‍ണമായും സംരക്ഷിക്കുമെന്നും ആദിവാസി താത്പര്യത്തിന് വിരുദ്ധമായ ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലാ കളക്ടര്‍ നടത്തുന്ന സര്‍വെ നടപടികള്‍ പൂര്‍ത്തിയായാ ഉടന്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിക്കും. രണ്ടു വില്ലേജിലെ സര്‍വെ പൂര്‍ത്തിയാകാനുണ്ട്. സര്‍വെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൈയേറ്റക്കാരെ ഒഴിപ്പിച്ചു മുഴുവന്‍ ആദിവാസി ഭൂമിയും വീണ്ടെടുക്കും. ആദിവാസി വിരുദ്ധ നിലപാടു സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാറില്‍ കൈയേറ്റം നടത്തിയവര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയം ജൂലായ് ഒമ്പതിന് അവസാനിക്കും. ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരേ ബുള്‍ഡോസറിനെക്കാള്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.