തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് നാലു പേര്‍ മരിച്ചു. തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍ ബീഹാര്‍ സ്വദേശികളായ ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്.


Also read പ്രണോയ് റോയിയ്‌ക്കെതിരായ നടപടിയ്ക്കു പിന്നില്‍ ബിസിനസ് താല്‍പര്യമോ? എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ ബാബ രാംദേവ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്


നാലുപേരുടെയും മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ആറുപേരായിരുന്നു അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നത് ഇതില്‍ ഒരാളെ ഉടന്‍ തന്നെ രക്ഷിച്ചു. ശേഷിക്കുന്ന ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

വേങ്ങാട് സ്വദേശി സുദര്‍ശനനെയാണ് രക്ഷപ്പെടുത്തിയത്. ഫ്ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ മുകളിലേക്ക്് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.


Dont miss ദളിതനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗര്‍ഭിണിയായ മുസ്‌ലീം യുവതിയെ ചുട്ടുകൊന്നു


പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്