എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരം എസ്.എ.ടിയില്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Wednesday 24th October 2012 4:59pm

Medical College Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടിയില്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് അറ്റന്‍ഡര്‍മാരെ സസ്പന്‍ഡ് ചെയ്തു. വിനീത, രവീന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ആശുപത്രി അധികൃതര്‍ സസ്‌പെന്റ് ചെയ്തത്.

Ads By Google

കഴിഞ്ഞമാസം പതിനഞ്ചിനാണ് കൊല്ലം പള്ളിമുക്ക് സ്വാദേശിയായ യുവതി എസ്.എ.ടി ആശുപത്രിയില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ തനിക്ക് നോക്കാന്‍ സാധിക്കില്ലെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.

എന്നാല്‍ സംഭവത്തില്‍ ഇടപെട്ട രണ്ട് നഴ്‌സിങ് അസിസ്റ്റന്റ്മാര്‍ കുഞ്ഞിനെ വില്‍ക്കന്‍ സഹായിക്കാമെന്ന് പറഞ്ഞ് യുവതിയെ സമീപിച്ചു. 20,000 രൂപയ്ക്ക് വില്‍ക്കാമെന്നായിരുന്നു ഇവര്‍ ഏറ്റിരുന്നത്.

എന്നാല്‍ ചട്ടം ലംഘിച്ച് മൂന്ന് ലക്ഷം രുപയ്ക്ക് കുഞ്ഞിനെ വില്‍ക്കാന്‍ നഴ്‌സിങ് അസിസ്റ്റന്റുമാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രി സൂപ്രണ്ടിന് കത്തയക്കുകയായിരുന്നു.

Advertisement