എഡിറ്റര്‍
എഡിറ്റര്‍
ആദ്യത്തെ ബഹിരാകാശ സഞ്ചാരി ഹനുമാന്‍; വിതരണം ചെയ്ത മാസികയും പിന്‍വലിച്ചു
എഡിറ്റര്‍
Saturday 9th November 2013 1:11pm

cottonhill

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ കുട്ടികള്‍ പുറത്തിറക്കിയ മാസിക പി.ടി.എ പിന്‍വലിച്ചു.  ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മാസിക പിന്‍വലിച്ചത്.

ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണമാണ് മാസിക പിന്‍വലിക്കാന്‍ കാരണമായത്. വിതരണം ചെയ്ത മാസികയും പി.ടി.എ പിന്‍വലിച്ചിട്ടുണ്ട്.

മാസികയിലെ കുസൃതി ചോദ്യങ്ങള്‍ എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച ചോദ്യങ്ങളാണ് വിവാദമായത്.

സി ഡി ആദ്യമായി പുറത്തിറക്കിയതാര് എന്ന ചോദ്യത്തിന് മഹാവിഷ്ണു (സുദര്‍ശന ചക്രം) എന്നായിരുന്നു ഉത്തരം. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരെന്ന് ചോദ്യത്തിന് ഹനുമാനെന്നും പ്രച്ചന്നവേഷത്തിലെ കുലപതി മഹാവിഷ്ണുവെന്നും ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നു.

ഇത്തരം ചോദ്യങ്ങളാണ് വിവാദത്തിന് കാരണമായത്.

എന്നാല്‍ മാസിക പിന്‍വലിച്ച നടപടി ശരിയായില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. കൊച്ചു കുട്ടി എഴുതിയ ചോദ്യം മതവികാരത്തെ വ്രണപ്പെടുത്തുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

Advertisement