തിരുവന്തപുരം: തിരുവന്തപുരത്തെ ഹോട്ടലിലെ മസാല ദോശയില്‍ പഴുതാര. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ആര്യാസ് ഹോട്ടലിലാണ് മസാല ദോശയില്‍ പഴുതാരയെ കണ്ടെത്തിയത്.

Ads By Google

തിരുവനന്തപുരം സ്വദേശിയായ നാഗരാജ് വാങ്ങിയ മസാലദോശയിലാണ് പഴുതാരയെ കണ്ടെത്തിയത്. പരാതിയെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടച്ചുപൂട്ടി.

വിദഗ്ദ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.  ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.