Categories

ഓട്ടോയില്‍ പീഡനശ്രമം: പ്രതി പിടിയില്‍

mla driver handcuffedതിരുവല്ല: ഓട്ടോറിക്ഷയില്‍വച്ച് നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കടപ്ര സ്വരദേഷശി ജോജോ ആണ് പിടിയിലായത്. തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ നഴ്‌സിനെ ഇയാള്‍ ഓട്ടോയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.

യുവതിയെ പുഷ്പഗിരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11നു ശേഷം ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്കു പോകവെയാണ് സംഭവം. വീടിനു സമീപം ഓട്ടോറിക്ഷ നിര്‍ത്താതെ മുന്നോട്ടുപോയതേത്തുടര്‍ന്ന് രക്ഷപെടാനായി യുവതി ഓട്ടോയില്‍ നിന്നു പുറത്തേയ്ക്കു ചാടുകയായിരുന്നു. ഓട്ടോ െ്രെഡവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.