Categories

അബ്ദുറബ്ബിനെ വിജയിപ്പിക്കുക: തിരൂരങ്ങാടി വെല്‍ഫെയര്‍ ലീഗ്

ജിദ്ദ: തിരൂരങ്ങാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ അബ്ദുറബ്ബിനെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ വിവിധ പരിപാടികള്‍ തിരൂരങ്ങാടി വെല്‍ഫെയര്‍ ലീഗ് ആസൂത്രണം ചെയ്തു.

നാടിന്റെ പുരോഗതിക്ക് യു.ഡി.എഫ് അധികാരത്തില്‍ വരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി.

പ്രസിഡന്റ് ഉരുണിയന്‍ മുസ്തഫയുടെ അധ്യക്ഷതയില്‍ സഹാറ ഹോട്ടലില്‍ ചേര്‍ന്ന യോഗം ചെയര്‍മാന്‍ സമദ് കാരാടന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് സീതി അവതരിപ്പിച്ച റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു.

ഐ.എന്‍.എല്‍ മുസ്‌ലീം ലീഗില്‍ ലയിച്ചതോടെ തിരൂരങ്ങാടി നാഷണല്‍ വെല്‍ഫെയര്‍ ലീഗ് പിരിച്ചുവിട്ട് തിരൂരങ്ങാടി മുസ്‌ലിം വെല്‍ഫെയര്‍ ലീഗില്‍ ലയിച്ചതായി പി.എം.എ ജലീല്‍ യോഗത്തില്‍ അറിയിച്ചു.

പുതിയ ഭാരവാഹികളായി സമദ് കാരാടന്‍ (ചെയര്‍മാന്‍) പി.എം.എ ജലീല്‍ (പ്രസിഡന്റ്) കെ.മുഹമ്മദ് സീതി(ജനറല്‍ സെക്രട്ടറി), ഒടുങ്ങാട്ട് ഇസ്മായില്‍ (ട്രഷറര്‍) ഉരുണിയന്‍ മുസ്തഫ (വൈസ് ചെയര്‍മാന്‍), സലാഹ് കാരാടന്‍, എന്‍.കെ മുഹമ്മദ്കുട്ടി, കൊളക്കാടന്‍ ഇസ്മായില്‍ (വൈസ്പ്രസിഡന്റുമാര്‍) കെ.ടി അബ്ദുല്‍ ഹഖ്, സി.എച്ച് അബൂബക്കര്‍ സിദ്ദീഖ്, അബ്ദുള്ള പൂങ്ങാടന്‍(സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

പി.കെ സുഹൈല്‍, അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, താപ്പി മോഹിയുദ്ദീന്‍, പി.എം.അബ്ദുല്‍ വദൂദ്, എം.കെ ഇബ്രാഹിം, ഒ.അബ്ദുന്നാസര്‍, ടി.ടി ഷംസുദ്ദീന്‍, പി.എം അബ്ദുല്‍ വദൂദ്, എം.കെ ഇബ്രാഹിം, ഒ.അബ്ദുന്നാസര്‍, ടി.ടി ഷംസുദ്ദീന്‍, പി.എം അഷ്‌റഫ്, മുഹമ്മദ് ജുനൈസ് ചെറ്റാലി, ഒ.പി അബ്ദുറഹിമാന്‍, അബ്ദുല്‍ ഖാദര്‍ പൂങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി മുഹമ്മദ് സീതി സ്വാഗതവും സെക്രട്ടറി കെ.ടി അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.