English Edition
January 29th, 2012
Email this page

കേശം കത്തിച്ച് തന്നെ തെളിയിക്കണം: ഇ.കെ സമസ്ത

കോഴിക്കോട്: തന്റെ പക്കലുള്ള തിരുകേശം കത്തിക്കാനാകില്ലെന്ന കാന്തപുരത്തിന്റെ വാദം തെറ്റാണെന്ന് ഇ.കെ സമസ്ത നേതാക്കള്‍. ഇ.കെ സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതാണ് ഇക്കാര്യം. വ്യാജമല്ലെന്ന് തെളിയിക്കാന്‍ കേശം കത്തിച്ചു തന്നെ കാണിക്കണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ കയ്യിലുള്ള തിരുകേശത്തിന്റെ സനദിലും പരമ്പരയിലും ഒരു സംശയവുമില്ലെന്നും തിരുകേശം കത്തിച്ച് പരിശോധിക്കുന്ന തരത്തിലുള്ള നീക്കത്തിന് വിശ്വാസം അനുവദിക്കുന്നില്ലെന്നും കാന്തപുരം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇ.കെ സമസ്ത നേതാക്കള്‍ വാര്‍ത്താ ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചത്.

40 കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിനും ഇസ്‌ലാമിക് ഹെറിറ്റേജ് മ്യൂസിയത്തിനും നാളെ വൈകുന്നേരം 5മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയില്‍ ശിലാസ്ഥാപനം നടത്തുമെന്ന് കാന്തപുരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

പള്ളിക്ക് തിങ്കളാഴ്ച തറക്കല്ലിടും; തിരുകേശം കത്തിക്കില്ലെന്ന് കാന്തപുരം

Malayalam News
Kerala News in English






LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.