റൊസ്യു: രണ്ടാം ടെസ്റ്റിന്‍ ഉറപ്പിച്ച വിജയം ഇന്ത്യയില്‍ നിന്ന് തട്ടിത്തെറിപ്പിച്ച മഴ മൂന്നാമത്തേതും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിലും കളി തുടരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനു നിയോഗിക്കപ്പെട്ട വിന്‍ഡീസ് മഴ കാരണം നേരത്തേ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 75 റണ്‍സ് എന്ന നിലയിലാണ്. മഴമൂലം ഒന്നാം ദിവസം 31.1 ഓവര്‍ മാത്രമാണ് കളിക്കാനായത്.

ടെസ്റ്റ് ക്രിക്കറ്റിന് ആദ്യമായി വേദിയാവുന്ന  ഡൊമിനിക്കിലെ വിന്‍ഡീസ് പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വിന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തി കളിയിലെ കേമനായ ഇഷാന്ത് ശര്‍മ്മയാണ് ഇക്കൂറിയും വിന്‍ഡീസിനു ഭീഷണിയായത്. 12 റണ്‍സെടുത്ത ഭരത്തിന്റെയും 6 റണ്‍സെടുന്ന എഡ്വര്‍ഡ്‌സിന്റെയും വിക്കറ്റ് വിക്കറ്റ് ശര്‍മ്മ വീഴത്തി. ഭരത്തിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത ശര്‍മ്മ എഡ്വാര്‍ഡിനെ കീപ്പര്‍ ധോണിയുടെ കൈകളിലെത്തിച്ചു. സര്‍വനു പകരം ടീമിലെത്തിയ പുതുമുഖം കീറന്‍ പവല്‍ മൂന്നു റണ്‍സുമായി പ്രവീണ്‍ കുമാറിനു മുന്നില്‍ കീഴടങ്ങി. കളിനിര്‍ത്തുമ്പോള്‍ 22 റണ്‍സോടെ ബ്രാവോയും 17 റണ്ണോടെ ചന്ദര്‍പോളുമാണ് ക്രീസില്‍.

കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച യുവ പേസ് ബൗളര്‍ അഭിമന്യു മിഥുന് പകരമായി മുനാഫ് പട്ടേല്‍ ഇന്ത്യന്‍ നിരയില്‍ ഇടം നേടിയപ്പോള്‍ വിന്‍ഡീസ്, ഓപ്പണര്‍ സിമ്മണ്‍സിനു പകരം കീരന്‍ പവലിനെ ടീമിലുള്‍പ്പെടുത്തി. ആദ്യടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിന്‍ 1-0ന് മുന്നിലാണ്.