കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് സമനില. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ സെഞ്ച്വറിയും (112) മൈക്ക് ഹസ്സിയുടെ (93) അര്‍ദ്ധ സെഞ്ചുറിയുമാണ് ആതിഥേയര്‍ക്ക് സമനില നേടിക്കൊടുത്തത്.

ഇതോടെ മൂന്ന് ടെസറ്റുകളടങ്ങിയ പരമ്പര ഒസീസ് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് സമനിലയിലാവുകയായിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 318, 488. ശ്രീലങ്ക 473, വിക്കറ്റ് പോകാതെ ഏഴ്.

അവസാന ദിവസം മൂന്നിന് 209 എന്ന നിലയിലാണ് ഓസീസ് കളി പുനരാരംഭിച്ചത്. സെഞ്ചുറി നേടിയ ഫില്‍ ഹ്യൂസിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന ക്ലര്‍ക്ക-ഹസി സംഖ്യം എളുപ്പം കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 176 റണ്‍സാണ് ഓസീസ് ഇന്നിംഗ്‌സിനോട് കൂട്ടിചേര്‍ത്തത്. ഇരുവരും പുറത്തായതിന് പിന്നാലെ ഓസീസ് 488 റണ്‍സിന് ഓള്‍ഔട്ടായി.

ശ്രീലങ്കയ്ക്കുവേണ്ടി 52 ഓവറില്‍ 157 റണ്‍സ് വഴങ്ങി രംഗനെ ഹെരാത്ത് ഏഴുവിക്കറ്റെടുത്തുആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടിയ മൈക്ക് ഹസിയാണ് മാന്‍ ഓഫ് ദ മാച്ച. പരമ്പരയില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമടക്കം മൊത്തം 463 റണ്‍സ് നേടിയ ഹസി തന്നെയാണ് മാന്‍ ഓഫ് ദ സീരീസും.