എഡിറ്റര്‍
എഡിറ്റര്‍
ഭക്ഷണത്തില്‍ തിപ്പലി ഉപയോഗിക്കുന്നവര്‍ക്ക് തിപ്പലിയുടെ യഥാര്‍ത്ഥ മുഖം അറിയുമോ ?
എഡിറ്റര്‍
Monday 6th February 2017 4:12pm

thippali

 

ഭക്ഷണം പാകം ചെയ്യുമ്പോള്‍ തിപ്പലി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ അധികവും എന്നാല്‍ തിപ്പലിയുടെ യഥാര്‍ത്ഥ ഗുണങ്ങള്‍ അറിയാത്തവരാണ് ഇതില്‍ ഏറെയും. ഭക്ഷണത്തിന് എരിവും രുചിയും മാത്രല്ല ശരീരത്തിലെ ക്യാന്‍സറിനെ പ്രതിരോധിക്കാനും തിപ്പലി നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.


Also read ശശികലയ്ക്ക് നേരെ ‘ക്യാരം ബോളു’മായി അശ്വിന്റെ ട്വീറ്റ് 


അര്‍ബുദമുഴകളില്‍ കാണുന്ന എന്‍സൈമിന്റെ ഉത്പാദനത്തെ തടയാന്‍ തിപ്പലിക്ക് കഴിയുമെന്നാണ് ബയോളജിക്കല്‍ കെമിസ്ട്രി എന്ന ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. തിപ്പലിയില്‍ അടങ്ങിയ പിപ്പര്‍ലോംഗ്യുമിന്‍ എന്ന രാസവസ്തുവിലൂടെയാണ് എന്‍സൈമിനെ തടയാനാവുക.

ശ്വാസകോശം, കുടല്‍ എന്നിവിടങ്ങളിലെ അര്‍ബുദം, ലിംഫേമ, ലുക്കീമിയ, ഗാസ്ട്രിക് ക്യാന്‍സര്‍, തലച്ചോറിലെ ട്യൂമര്‍ ഇതിനെയെല്ലാം തടയാന്‍ ഈ പിപ്പര്‍ലോംഗ്യുമിന് ഴിയുമെന്നും പഠനങ്ങള്‍ പറയുന്നു. അര്‍ബുദചികിത്സയില്‍ വ്യാപകമായി ഇത് ഉപയോഗിക്കാനാകുമെന്നും മരുന്നുകളുടെ നിര്‍മ്മാണത്തിലും തിപ്പലിയെ ഉള്‍പ്പെടുത്താമെന്നും ഗവേഷകര്‍ പറയുന്നു

Advertisement