എഡിറ്റര്‍
എഡിറ്റര്‍
നാം മറക്കുന്ന ദൈനം ദിന കാര്യങ്ങള്‍
എഡിറ്റര്‍
Monday 3rd June 2013 4:50pm

forgetജീവിതം തിരക്ക് പിടിച്ച ഓട്ടമാണ്. അവിടെ പല കാര്യങ്ങള്‍ നമ്മള്‍ മറന്ന് പോകുന്നുണ്ട്. ശരീരം മറന്നുള്ള ഈ പരക്കം പാച്ചില്‍ എന്തിന് വേണ്ടിയാണെന്ന് നാം ഒരിക്കലും ചിന്തിക്കുന്നുമില്ല.

ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ നമ്മുടെ ദിവസം സുന്ദരമാകുകയുള്ളൂ. ഇങ്ങനെ ഓടുന്നതിനിടയില്‍ നാം ചെയ്യേണ്ടതായുള്ള പലകാര്യങ്ങളുണ്ട്, നമ്മോട് മറന്ന് പോകുന്ന കാര്യങ്ങള്‍.

അടുത്തിടെ നടന്ന സര്‍വേയില്‍ പറയുന്നത് ലോകത്ത് ഭൂരിഭാഗം പേരും നിത്യേന ചെയ്യേണ്ട പലകാര്യങ്ങളും മറന്ന് പോകുന്നുണ്ടെന്നാണ്.

ലോകത്ത് മിക്കവാറും പേര്‍ തിരക്കിട്ട ജീവിതത്തിനിടയില്‍ ഇ-മെയിലുകള്‍ക്ക് മറുപടി  നല്‍കാനും, അത്യാവശ്യക്കാരെ വിളിക്കാനും മറന്ന് പോകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നിത്യജീവിതത്തില്‍ നാം മറക്കുന്ന, എന്നാല്‍ മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ നോക്കാം.

തിരക്കിട്ട ഓട്ടപ്പാച്ചിലിനിടയില്‍ പലരും മറന്ന് പോകുന്നതാണ് പ്രധാനപ്പെട്ട പാസ്‌വേര്‍ഡുകള്‍.

ചിലര്‍ മറന്നുപോകുന്നത് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനാണ്. ഈ മൊബൈലിലാണ് നമ്മുടെയൊക്കെ ജീവിതം തന്നെ ഇപ്പോള്‍ കെട്ടിപ്പടുക്കുന്നത് എന്നതിനിടയിലാണിത്.

പ്രധാനപ്പെട്ട പലയാളുകളുടേയും പേരുകള്‍ മറന്ന് പോകുന്ന അസുഖം നമുക്കെല്ലാവര്‍ക്കുമുണ്ട്. ആളിനോട് നന്നായി പെരുമാറുമ്പോഴും അയാളുടെ പേര് എന്തായിരുന്നു എന്നാവും നാം ഉള്ളില്‍ ചിന്തിക്കുക.

ഇങ്ങന ചെടി നനക്കാനും, ഫ്രിഡ്ജില്‍ വെച്ച മാംസം എടുത്തുവെക്കാനും തുടങ്ങി കുളിക്കാനും പല്ലുതേക്കാനും വരെ പലരും മറന്ന് പോകുന്നുണ്ടത്രേ.

Advertisement