Categories

തിമോത്തി റോമര്‍ രാജിവച്ചു

thimothy romerന്യൂദല്‍ഹി: ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമര്‍ രാജിവെച്ചു. വ്യക്തിപരവും കുടുംബപരവും തൊഴില്‍പരവുമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാജിയുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മെയ് 2009ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയാണ് തിമോത്തിയെ അംബാസിഡറായി നിയമിച്ചത്.

‘ ഇന്ത്യ എനിക്ക് മഹത്തായ അനുഭവമായിരുന്നു. ഊഷ്മളമായ സൗഹൃദമാണ് ഞാനിവിടെ അനുഭവിച്ചത്. ഇന്ത്യയുടനീളം യാത്ര ചെയ്യാന്‍ എനിക്ക് കഴിഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞു’ എന്‍.ഡി.ടി.വിയുമായുളള അഭിമുഖത്തില്‍ റോമര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷത്തേക്കെന്ന് പറഞ്ഞാണ് ഞാന്‍ ചുമതല ഏറ്റെടുത്തത്. ആ രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.