എഡിറ്റര്‍
എഡിറ്റര്‍
തിലകന്‍ ഗുരുതരാവസ്ഥയില്‍
എഡിറ്റര്‍
Saturday 25th August 2012 9:25am

തിരുവനന്തപുരം: അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നടന്‍ തിലകന്റ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Ads By Google

ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും രണ്ടുതവണ ഹൃദയാഘാതമുണ്ടാവുകയും ചെയ്തു. അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് തിലകനെ കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ടുദിവസം മുന്‍പാണ് മാറ്റിയത്. ജൂലായ് 31ന് ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിനിടെയാണ് രോഗം പിടിപെട്ടത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

അവിടെനിന്ന് തിരുവനന്തപുരത്തെത്തി മകന്റെ വസതിയില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ നില വ്യാഴാഴ്ച വീണ്ടും വഷളായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തോടപ്പം മകനും അഭിനേതാവുമായ ഷോബി തിലകനും ഉണ്ട്.

രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

ഹൃദയാഘാതവും അതേതുടര്‍ന്ന് തലച്ചോറിലുണ്ടായ ക്ഷതവുമാണ് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കിയത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisement