അമ്മ പുറത്താക്കിയാലും തിലകന്‍ അഭിനയിക്കമെന്ന് തെളിയിച്ച് അച്ഛന്‍ എന്ന തിലകന്‍ ചിത്രം ഉടന്‍ പുറത്തിറങ്ങും. അലി അക്ബറാണ് അച്ഛന്റെ സംവിധായകന്‍.

മേജര്‍ മാധവന്‍മേനോനെന്ന റിട്ടയേര്‍ഡ് മേജറുടെ വേഷത്തിലാണ് അച്ഛനില്‍ തിലകനെത്തുന്നത്. ഒട്ടേറെ പ്രത്യേകതയുള്ള ചിത്രമാണ് അച്ഛന്‍. വെറും രണ്ട് അഭിനേതാക്കള്‍ മാത്രമുള്ള ചിത്രമാണ് അച്ഛന്‍. സംഭാഷണവും കുറവാണ്. തിലകന് ഡയലോഗുകള്‍ ഒന്നുമില്ല. ഭാവാഭിനയത്തിലൂടെയാണ് തിലകന്‍ കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.

രജ്ഞിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയിലൂടെ ശ്രദ്ധേയനായ ശശി എരഞ്ഞിക്കലാണ് ഈ ചിത്രത്തിലെ മറ്റൊരു താരം.വലിയൊരു ഫഌറ്റില്‍ ഒറ്റക്കുജീവിക്കുന്ന മേജറുടെ സഹായിയായാണ് ശശി ചിത്രത്തിലെത്തുന്നത്. എന്നാല്‍ പിന്നീട് ഈ ചെറുപ്പക്കാരന്‍ മേജറെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു. ഇവിടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

ചിത്രത്തിന്റെ സംഗീതസംവിധാനം അലീന അകബറാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ കഴിയാതെ വന്നാല്‍ സമാന്തരമായ സൗകര്യങ്ങളുണ്ടാക്കി പ്രദര്‍ശിപ്പിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.