പെരിന്തല്‍മണ്ണ: നടന്‍ തിലകന്റെ കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്, രണ്ട് കുട്ടികള്‍ മരിച്ചു.  വണ്ടൂര്‍ പള്ളിക്കുന്ന് മുണ്ടിയങ്കാവില്‍ ഫിറോസ് ഖാന്റെയും ജസീലയുടെയും മക്കളായ ഫാത്തിമ ഫിദ (2), ഫര്‍സിന്‍ ഖാന്‍ (6) എന്നിവരാണു മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ രണ്ടുവാഹനങ്ങളും തലകീഴായി മറിഞ്ഞു. പയ്യനാട്ടുള്ള ജസീലയുടെ വീട്ടിലേക്ക് പോകുകയായിരുന്നു കുട്ടികള്‍.

Subscribe Us:

കാറില്‍ തിലകനൊപ്പം സഹായിയായ സ്ത്രീയുമുണ്ടായിരുന്നു. ഇവരുടെ കൈക്ക് പരിക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട തിലകനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലമ്പൂരില്‍ ഒരു പരിപാടിക്ക് പോകുകയായിരുന്നു തിലകന്‍.