കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി സത്വര നടപടിയെടുക്കണമെന്ന് പ്രശസ്ത നടന്‍ തിലകന്‍. തിരുനക്കര മൈതാനത്ത് സംസ്‌കാര അരങ്ങ് ഏര്‍പ്പെടുത്തിയ പ്രഥമ പത്മരാജന്‍ സ്മാരക സംസ്‌കാര ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം മോന്‍സ് ജോസഫ് എം.എല്‍.എയില്‍നിന്ന് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പത്മരാജന്‍ കഥാകൃത്ത്, സംവിധായകന്‍ എന്നതിലുപരി ഒരു സ്രഷ്ടാവായിരുന്നുവെന്ന് തിലകന്‍ അഭിപ്രായപ്പെട്ടു. സംസ്‌കാര കേന്ദ്രം പ്രസിഡന്റ് ഷാജന്‍ കട്ടച്ചിറ അധ്യക്ഷത വഹിച്ചു. സജി നന്ത്യാട്, ജോണി മാത്യു, എം.വി. മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.

അടുത്തിടെ, ഡാം 999 എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് തിലകന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ രജത് കപൂര്‍ ചെയ്തവേഷം ചെയ്യാന്‍ തിലകനെയായിരുന്നു സോഹന്റോയ് മനസില്‍ കണ്ടത്. എന്നാല്‍ തിലകനെതിരെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ സോഹന്‍ റോയ് നിര്‍ബന്ധിതനാവുകയായിരുന്നു.

Malayalam News
Kerala News in English