നിരവധി ചിത്രങ്ങള്‍ പരാജയപ്പെട്ട് തകര്‍ന്ന പൃഥ്വിരാജിന് വലിയൊരു ആശ്വാസമായിരുന്നു ഇന്ത്യന്‍ റുപ്പിയുടെ വിജയം. തിലകന്റെ ശക്തമായ തിരിച്ചുവരവിലൂടെയും ഇന്ത്യന്‍ റുപ്പി വാര്‍ത്തകളില്‍ ഇടംതേടി. ഇന്ത്യന്‍ റുപ്പിയ്ക്കുശേഷം തിലകന്‍ വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുകയാണ്.

ഇത്തവണ ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍. മുല്ലമൊട്ടും മുന്തിരച്ചാറും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ജോസ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍ അവതരിപ്പിക്കുന്നത്. ഗ്രാമവാസികള്‍ക്ക് സ്ഥിരം തലവേദനയാണ് ജോസ്. ആ ഗ്രാമത്തിലെ പള്ളിവികാരിയാണ് തിലകന്‍. തിലകന്റെ സമയോജിതമായ ഇടപെടല്‍ ജോസിന്റെ സ്വഭാവം മാറ്റുന്നു.

അനീഷ് അന്‍വറാണ് മുല്ലമൊട്ടും മുന്തിരിച്ചാറും സംവിധാനം ചെയ്യുന്നത്. അനന്യ, മേഘ്‌ന റായ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടിനി ടോം, അശോകന്‍, അനില്‍ മുരളി, ഷാജോണ്‍, കൊച്ചുപ്രേമന്‍ എന്നിവരും ചിത്രത്തിലുണ്ട്. ജ്യോതിര്‍ഗമയയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍  ഇന്ദ്രജിത്ത് നായകവേഷം  സിനിമകള്‍ പലതും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. മിഴിരണ്ടിലും, നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ അതേസമയം നായകകഥാപാത്രത്തില്‍ നിന്നും മാറിയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Malayalam News
Kerala News In English