യക്ഷിയും ഞാനും എന്ന ചിത്രത്തിനുശേഷം തിലകന്‍  വീണ്ടും വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു സ്വാതന്ത്രസമരസേനാനിയുടെ കഥ പറയുന്ന ഫ്രീഡം ഫൈറ്റര്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയാണ്‌ തിലകന്‍ അവതരിപ്പിക്കുന്നത്‌.

അലി അക്ബര്‍ സംവിധാനം ചെയ്യുന്ന അച്ഛന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് തിലകനിപ്പോള്‍. അത് പൂര്‍ത്തിയാക്കിയതിനു ശേഷം തിലകന്‍ ഫ്രീഡംഫൈറ്ററിന്റെ ജോലി തുടങ്ങും.

യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചതിന്‌ പിന്നാലെയാണ്‌ തിലകന്‌ അപ്രഖ്യാപിതവിലക്കുകള്‍ നേരിടേണ്ടിവന്നത്. എന്നാല്‍ എല്ലാവിലക്കുകളും ലംഘിച്ചുകൊണ്ട് താന്‍ ഇനിയും അഭിനയിക്കുമെന്നും നല്ല സിനിമകള്‍ ഉണ്ടാക്കുമെന്നും തിലകന്‍ പറഞ്ഞു.

ചിത്രം: വരുണ്‍ രമേഷ്