ആലപ്പുഴ: തന്റെ പ്രശ്‌നത്തില്‍ മധ്യസ്ഥനാകാന്‍ മമ്മൂട്ടിയെ ആരും ക്ഷണിച്ചിട്ടില്ലെന്ന് തിലകന്‍ പറഞ്ഞു. കളിക്കാന്‍ പോകുന്ന നാടകത്തിലെ സൂത്രധാരന്റെയോ വിദൂഷകന്റെയോ വേഷമാണ് മമ്മൂട്ടിക്കുള്ളത്.

അമ്മയുടെ അച്ചടക്കസമിതിക്ക് മുമ്പാകെ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് താന്‍ കത്ത് നല്‍കിയിട്ടുണ്ട്. താന്‍ അഭിനയിക്കുന്ന ഹോളിവുഡ് സിനിമക്ക് നല്‍കിയ ഡേറ്റ് പ്രകാരം ഇന്ന് ആലപ്പുഴയില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമായതിനാലാണ് സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ കഴിയാത്തത്. പ്രശ്‌നത്തില്‍ ‘അമ്മ’യ്ക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസമുള്ളതായാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.