തിരുവനന്തപുരം: അമ്മയുടെ കാരണം കാണിക്കല്‍ നോട്ടീസിന് തിലകന്‍ മറുപടി നല്‍കി. അമ്മക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊണ്ടുള്ള കത്താണ് തിലകന്‍ കൈമാറിയത്.

ശിക്ഷ വിധിച്ച് കഴിഞ്ഞുള്ള വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തിലകന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമ്മയുടെ അച്ചടക്ക സിമിതിയില്‍ വിശ്വാസമില്ലെന്നും തിലകന്‍ വ്യക്തമാക്കി. അച്ചടക്ക സമിതിക്ക് ശേഷം അമ്മ എക്‌സിക്യുട്ടീവ് യോഗം നടക്കുകയാണ്.