എഡിറ്റര്‍
എഡിറ്റര്‍
തിലകന്‍ മരണാനന്തര മഹത്വത്തം പറയുന്ന സമൂഹത്തിന്റെ ഇര: രഞ്ജിത്ത്
എഡിറ്റര്‍
Monday 24th September 2012 10:28am

കോഴിക്കോട്: മരണാന്തര മഹത്വം പറയുന്ന സമൂഹത്തിന്റെ കള്ളത്തരത്തിന് വിധേയനാവുകയാണ് തിലകനെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പറഞ്ഞു.  ജീവിച്ചിരിക്കെ ആ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ടെലിവിഷനിലിരുന്ന് അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്.

Ads By Google

അദ്ദേഹത്തെ മാറ്റിനിര്‍ത്തിയതില്‍ ഖേദിക്കുകയാണ് സത്യത്തില്‍ സിനിമാലോകം ചെയ്യേണ്ടത്. വിദ്വേഷം മനസില്‍ കൊണ്ടുനടക്കുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹമെന്നും രഞ്ജിത്ത് പറഞ്ഞു.

തിലകനുമായുള്ള സൗഹൃദം തന്റെ സ്വകാര്യ അഹങ്കാരമായിരുന്നെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തെ കാണാനായി തിരുവന്തപുരത്തെ കിംസ് ആശുപത്രിയില്‍ പോയിരുന്നെങ്കിലും സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ കാണാന്‍ സാധിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഏറെ പ്രായവ്യത്യാസമുണ്ടായിരുന്നിട്ടും തന്നെ മമ്മൂക്ക എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്.

അദ്ദേഹം തൃശൂര്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് കേട്ട അദ്ദേഹത്തിന്റെ ആരോഗ്യമുള്ള ശബ്ദം ഇന്നും കാതില്‍ മുഴങ്ങുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. വ്യക്തിപരമായ വിദ്വേഷമുണ്ടാകേണ്ട കാര്യം തനിക്കോ അദ്ദേഹത്തിനോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പത്തെപ്പോലെ അദ്ദേഹം ഇത്തവണയും ആരോഗ്യവാനായി പുറത്തുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷ തെറ്റിച്ച് അദ്ദേഹം മടങ്ങിവരാന്‍ വിസമ്മതിച്ചു എന്നും മമ്മൂട്ടി പറഞ്ഞു. കോഴിക്കോട് സിനിമപ്രവര്‍ത്തകര്‍ നടത്തിയ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement