കൊച്ചി: ഫെഫ്ക മാഫിയാ സംഘമാണെന്ന പരാമര്‍ശം പിന്‍വലിച്ച് തിലകന്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ അദ്ദേഹവുമായി സഹകരിക്കില്ലെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാക്ട അംഗങ്ങള്‍ ജോലിചെയ്യുന്നിടത്ത് ഫെഫ്ക അംഗങ്ങള്‍ സഹകരിക്കില്ല. ഡാം 999-ന്റെ ഷൂട്ടിംഗില്‍ മാക്ട അംഗങ്ങള്‍ ആരും ജോലി ചെയ്യുന്നില്ല. നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തി മാക്ടയുടെ തൊഴിലാളികള്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുകയാണ്. ഫെഫ്ക ആരുടെയും തൊഴില്‍ നിഷേധിച്ചിട്ടില്ല. ആരുടെയും ഷൂട്ടിങ് തടഞ്ഞിട്ടുമില്ല. സിനിമ ഉപജീവന മാര്‍ഗമാക്കിയിട്ടില്ലാത്ത ആരുമായും ഫെഫ്ക സഹകരിക്കുന്നില്ലെന്നും സിബി മലയില്‍ പറഞ്ഞു.

Subscribe Us: