Categories

മോഹന്‍ലാല്‍ സ്തുതിപാഠകരുടെ പിടിയില്‍: തിലകന്‍

ഒരിടവേളയ്ക്കുശേഷം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെ തിലകന്‍ വീണ്ടും രംഗത്ത്. മോഹന്‍ലാല്‍ സ്തുതിപാഠകരുടെ പിടിയിലാണെന്നാണ് തിലകന്റെ പുതിയ ആരോപണം.

മോഹന്‍ലാലുമായി തനിക്ക് സൌഹൃദമില്ലെന്ന് നടന്‍ തിലകന്‍. താരസംഘടനയായ അമ്മയുടെ യോഗത്തില്‍ ലാല്‍ തന്റെ മുന്നില്‍ വിനയം അഭിനയിക്കുകയായിരുന്നുവെന്നും തിലകന്‍ പറഞ്ഞു. മോഹന്‍ലാല്‍ ഇപ്പോള്‍ സ്തുതിപാഠകരുടെ പിടിയിലാണെന്നും തിലകന്‍ കുറ്റപ്പെടുത്തി.

സംഘടനകളെ ഭയന്നിട്ടാണ് പുതിയ ചിത്രത്തില്‍ നിന്ന് സത്യന്‍ അന്തിക്കാട് തന്നെ ഒഴിവാക്കിയതെന്ന് തിലകന്‍ പറഞ്ഞു. നിത്യമേനോനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതിനെയും തിലകന്‍ വിമര്‍ശിച്ചു. നിത്യമേനോനെ പോലെ കഴിവുള്ള ഒരു നടിയെ വിലക്കിയത് സിനിമയ്ക്ക് ദോഷകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൂപ്പര്‍താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും പരസ്യമായി വിമര്‍ശിച്ച തിലകനെതിരെ താരസംഘടനയായ അമ്മ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുറേക്കാലമായി ചലച്ചിത്ര രംഗത്തുനിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു തിലകന്‍.

ഇപ്പോള്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീസിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തിലകന്‍ അച്യുത മേനോന്‍ എന്നാണ് സിനിമയില്‍ തിലകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്.

10 Responses to “മോഹന്‍ലാല്‍ സ്തുതിപാഠകരുടെ പിടിയില്‍: തിലകന്‍”

 1. mujeeb

  HE IS AN ACTOR

 2. J.S. ERNAKULAM.

  തിലകന്റെ അഭിപ്രായത്തോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു,
  ഇക്കാര്യം കുറച്ചു നാള്‍ മുന്‍പ് സംവിധായകന്‍ രഞ്ജിത് തുറന്നു പറഞ്ഞതുമാണ്.

 3. murali alangad

  നിത്യ യൌവനം തേടി നെട്ടോട്ടം ഓടുന്ന കലാകാരന്‍ മാര്‍ക്ക്‌ എവിടെ എത്തി എന്നതിനെ കുറിച് ഒരു ബോധവും ഇല്ല എന്നത് സത്യം തന്നെ അതുകൊണ്ട് തിലകനോട് നമുക്ക് യോജിക്കാം ….

 4. Roji

  yes its 100% absolutely right, we agree with you Tilakan Sir. Mohanlal is a businessman rather than an Actor. Also we like him in acting, we don’t like the way he contribute to the society, just example about the recent income tax raid. There is no morality to learn from him.

 5. Manojkumar.R

  കലാകാരന്മാരെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവടിക്കതിടത് എങ്ങിനെ കലയുടെ വികാസം ഉണ്ടാകും? പണം വാരിക്കൂട്ടുക എന്നതിലുഭരി കലയ്ക്കു മറ്റു ചില ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കൂടി ഉണ്ടെന്നു സിനിമാക്കാര്‍ മനസ്സിലക്കതതെന്തു?ഒരു കലാകാരന്റെ /കലാകാരിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഏതു സംഘടനയ്ക്കാണ് അധികാരമുള്ളത്?ഇത്തരം സംഘടനകള്‍ക്ക് കീഴെ ചട്ടങ്ങള്‍ അനുസരിച്ച് കഴിയുന്നതാണോ അച്ചടക്കം!ഇതൊരു തരാം അടിച്ചമര്തലും അടിമത്തവും ആണെന്ന് പറയാതെ വയ്യ!ഇങ്ങിനെ സംഘടന പറയുന്നതിനനുസരിച്ച് അഭിനയിക്കാന്‍ തിലകനെ പോലുള്ള ഒരു മഹാനടനെ കിട്ടില്ല! ഇത് അധികപ്രസങ്ങഗമല്ല.ഒരു കലാകാരന്റെ സ്വതന്ത്രയ്തെ കൂച്ച് വിലങ്ങിടാന്‍ നമ്മള്‍ തന്നെ ഉണ്ടാക്കി വച്ച system ശ്രമിക്കുമ്പോള്‍ അതിനെ നിയന്ത്രിക്കുന്നവര്‍ മനുഷ്യര്‍ തന്നെയോ എന്ന് സംശയം തോന്നുന്നു.താരസംഘടനകളുടെ നിയമങ്ങള്‍ പാലിച്ചു നല്ല കുട്ടി ആയി “അഭിനയിച്ചു”കൊണ്ടിരിക്കുന്നവരുടെ തനിനിറം ഈയ്യിടെ മാധ്യമങ്ങള്‍ പുറത്തിടുകയുണ്ടായി.അവരുടെ വസതികളിലെ റെയ്ഡും അനധികൃത സ്വത്തു സമ്പധനവുമൊക്കെ ശരിയായിരുന്നു എന്ന് സമ്മതിക്കണമെങ്കില്‍ “അമ്മ”യുടെ കീഴില്‍ നല്ല കുട്ടിയായി ഇരിക്കെണ്ടാതുണ്ട്.എന്നാല്‍ തിലകനെ പോലുള്ളവര്‍ക്ക് ഇത്തരം സമ്പാദ്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആരെയും അനുസരിച്ച് മുട്ടുമടക്കി ഇരിക്കെണ്ടതില്ല!…ഇതൊക്കെയാണ് സംഘടനയ്ക്ക് കീഴെ അനുസരണയോടെ ഇരുന്നലാതെ മെച്ചം! തിലകനെ നടനെന്ന നിലയില്‍ അന്ഗീകരിക്കാന്‍ ഇവിടെ അദേഹത്തെ തിരിച്ചറിയുന്ന പൊതു ജനമുണ്ട് .ജാടകള്‍ ഇല്ലാത്ത കലാകാരന്മാരും!

 6. Asees

  നിത്യ യവ്വനം എന്നൊക്കെ പറയുന്നത് ചുമ്മാ കിട്ടുന്നതല്ല , അത് കഠിന പരിശ്രമം കൊണ്ട് കിട്ടുന്നതാണ് , അതില്‍ നമുക്ക് അസൂയ പ്പെടാന്‍ കഴിയില്ല , പിന്നെ ഉപജപകന്മ്ര്ര്‍ അതുണ്ടാവും

 7. Satan

  തിലകന്‍ പകര്‍ക്കാരനില്ലാത്ത സൂപ്പര്‍ നടനാണ്‌ .

 8. sudhakaran

  തീര്‍ച്ചയായും, തിലകന്‍ കധ്ഹിനാദ്ധ്വനം കൊണ്ട് മഹാനായി എന്നാല്‍ മറ്റവന്‍ സോപ്പ് കൊണ്ടും സൂപ്പറായി

 9. vijesh.tp

  thilakan sir is a good acter we know that…but he is not respect the other senior acters….

 10. kmon

  വയസ്സാകുമ്പോള്‍ പിച്ചും പേയും പറയും അത്രേയുള്ളൂ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.