English Edition
January 29th, 2012
Email this page

‘സരോജ്കുമാര്‍’ സൂപ്പര്‍താരങ്ങളുടെ ദുശ്ശീലങ്ങള്‍ ചോദ്യം ചെയ്യുന്നു: തിലകന്‍

കൊച്ചി: സംഘടനകളുടെയും സൂപ്പര്‍താരങ്ങളുടെയും ദുശീലങ്ങള്‍ തിരക്കഥയിലൂടെ ചോദ്യം ചെയ്യാനാണ് സരോജ്കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ ശ്രമിച്ചതെന്ന് നടന്‍ തിലകന്‍. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പഴയ നിലപാടുകളില്‍ ഉറച്ചു നിന്നു കൊണ്ട് സൂപ്പര്‍താരങ്ങള്‍ക്കെതിരെയും സിനിമാ സംഘടനകള്‍ക്കെതിരെയും ശക്തമായ വിമര്‍ശനമാണ് അഭിമുഖത്തില്‍ തിലകന്‍ ഉന്നയിച്ചിരിക്കുന്നത്.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് തന്നെ ഭയക്കുന്നതുകൊണ്ടാണ് അവരുടെ സിനിമയില്‍ അവസരം നല്‍കാത്തത്. സൂപ്പര്‍താര ചിത്രങ്ങളില്‍ നിന്ന് ഇപ്പോഴും തനിക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍. -തിലകന്‍ പറയുന്നു. ‘അവര്‍ക്ക് ഭയമുണ്ടെന്നെ. തിലകന്റെ കൂടെ അഭിനയിച്ചാല്‍ നിങ്ങളെ ഓവര്‍ടെയ്ക്കു ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട് ഇവിടുത്തെയൊരു നടന്‍. മോഹന്‍ലാലിനടുത്ത്.’ തിലകന്‍ പറഞ്ഞു.

ജനങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് ആസിഫലിയെ ഒതുക്കാന്‍ ശ്രമം നടക്കുന്നത്.

മകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതുകൊണ്ടാണ് മമ്മൂട്ടി തന്നോട് അടുപ്പം കാണിച്ചതെന്നും തിലകന്‍ പറഞ്ഞു. ‘ദൂബൈയില്‍വെച്ച് കഴിഞ്ഞമാസം 24ാം തിയ്യതിയാണ് മമ്മൂട്ടിയെന്നെ കാണുന്നത്. അപ്പോള്‍ മമ്മൂട്ടിയോടി വന്ന് ചേട്ടായെന്ന് വിളിച്ചു. എന്റെ മനസില്‍ തോന്നി സോപ്പ്.’

താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനെയും തിലകന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ‘ക്രിക്കറ്റ് കളിക്കുന്നവര്‍ അത് ചെയ്യട്ടെ. സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെയാകാന്‍ കഴിയുമോ മോഹന്‍ലാലിന്. സച്ചിന്റെ മേഖലയില്‍ അയാള്‍ സൂപ്പര്‍താരമാണ്. സിനിമയില്‍ ഇയാളാകട്ടെ.’

താരസംഘടനയായ അമ്മ മാഫിയാ സംഘടനയാണെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല. സത്യം വിളിച്ചു പറഞ്ഞതിനാല്‍ ഭയപ്പെടുത്താന്‍ വേണ്ടിയാണ് തന്നെ സംഘടനകള്‍ വിലക്കിയത്. എന്നാല്‍ വിലക്കിയവരോട് വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam News
Kerala News in English






4 Responses to “‘സരോജ്കുമാര്‍’ സൂപ്പര്‍താരങ്ങളുടെ ദുശ്ശീലങ്ങള്‍ ചോദ്യം ചെയ്യുന്നു: തിലകന്‍”

  1. MANJU MANOJ.

    ആസിഫിന്റെ കാര്യത്തില്‍ താങ്കള്‍ പറഞ്ഞത് നൂറു ശടമാനം ശരിയാണ്!!!!!

  2. ശുംഭന്‍

    ഞാഞ്ഞൂലിനും താന്‍ പാമ്പാണെന്ന് പറഞ്ഞു നടക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ ഭരണ ഘടന അനുവദിക്കുന്നുണ്ട്.

  3. Lalji

    ആസിഫ് ഞാന്‍ വളരെ ഏറെ ഇഷ്ടപെടുന്ന ഒരു നടന്‍ ആണ്. എങ്കിലും ഇവിടെ തെറ്റ് ചെയ്തത് ആസിഫ് തന്നെ ആണ്. കളിക്കാന്‍ ഇഷ്ടം ഇല്ല എങ്കില്‍ പിന്നെ തുടക്കത്തില്‍ അത് പറയേണ്ടതായിരുന്നു. അതിനു പകരം ഫോണ്‍ എടുക്കതിരുന്നതിനു ഒരു ന്യായീകരണവും ഇല്ല . പക്ഷെ ഒരു കലാകാരനെ വിലക്കേണ്ടത് ഉണ്ടോ എന്ന് ചിന്തികേണ്ടത് ആണ് ? അത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും ചിന്തികേണ്ടത് ആണ് ? കാരണം വിലക്ക് ഏര്‍പ്പെടുത്തി എന്ന് പറയുമ്പോഴും തിലകന്‍ അഭിനയിചിടുണ്ട്. പിന്നെ ചില കാരണവന്‍ മാര്‍ ഇങ്ങിനെ ആണ് മിണ്ടായാലും കുറ്റം മിണ്ടി ഇല്ലേലും കുറ്റം . മോഹന്‍ ലാല്‍ നു തിലകനെ പേടി എന്ന് അദ്ദേഹം പറയുമ്പോള്‍ ചിരി ആണ് വരുന്നത് ..തിലകന്‍ ഒരു മികച്ച നടന്‍ തന്നെ അതില്‍ ഒരു സംശയവും ഇല്ല പക്ഷെ , അദ്ദേഹം വലിയ ഒരു സംഭവം ആണ് എങ്കില്‍ , മികച്ച വേഷം ചെയ്തിടു കൂടി അദ്ദേഹം അഭിനയിച്ച എത്ര സിനിമകള്‍ പരാജയപെട്ടു ? പിന്നെ മമ്മൂട്ടി തന്റെ മകന്റെ ചിത്രത്തില്‍ അഭിനയിച്ചത് കൊണ്ടാണ് സംസാരിച്ചത് എന്ന് പറയുമ്പോള്‍ ……………. ഒരു സംശയം , ഈ തിലകന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ മാത്രമാണോ? വിജയിക്കുന്ന ചിത്രങ്ങള്‍ ? തന്റെ മകന്റെ ചിത്രം വിജയിക്കാന്‍ തിലകന്റെ സാന്നിധ്യം വേണ്ടത് കൊണ്ടാണോ മമ്മൂട്ടി സംസാരിച്ചത് ? എന്നാല്‍ പിന്നെ മലയാളം ഫിലിം വ്യവസായം ഇനി പേടികേണ്ട . ഇറങ്ങുന്ന എല്ലാ ചിത്രങ്ങളിലും തിലകന്‍ അഭിനയിക്കട്ടെ .. അപോ പിന്നെ പടം വിജയിക്കില്ല എന്നാ പേടി വേണ്ടല്ലോ ? ഇതല്ലാതെ പ്രിയപ്പെട്ട തിലകന്‍ ചേട്ടാ അങ്ങയോടു ഞങ്ങള്‍ എന്താ പറയേണ്ടത് ..!

  4. sreejith

    മകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതുകൊണ്ടാണ് മമ്മൂട്ടി തന്നോട് അടുപ്പം കാണിച്ചതെന്നും തിലകന്‍ പറഞ്ഞു. ‘ദൂബൈയില്‍വെച്ച് കഴിഞ്ഞമാസം 24ാം തിയ്യതിയാണ് മമ്മൂട്ടിയെന്നെ കാണുന്നത്. അപ്പോള്‍ മമ്മൂട്ടിയോടി വന്ന് ചേട്ടായെന്ന് വിളിച്ചു.

    അപ്പോള്‍ എന്റെ മനസ്സിലും പൊട്ടി ഒരു ലഡ്ഡു…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.