Categories

‘ഇതൊക്കെ ചെര്‍ര്‍ത്’; കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് വിളമ്പിയ സാമ്പാറില്‍ ചത്ത എലി; ചെറിയ എലിയല്ലെ കാര്യമാക്കേണ്ടെന്ന് മേയര്‍

 

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്ത എലി. സംഉഭവം ശ്രദ്ധയില്‍പ്പെടുത്തിയ കൗണ്‍സിലര്‍മാരോട് അതൊരു ചെറിയ എലിയല്ലേ എന്ന മറുപടിയാണ് മേയര്‍ നല്‍കിയത്. നഗരത്തിലെ ശ്രീറാം മന്ദിര്‍ വാര്‍ഡിലെ തെരുവ് വൃത്തിയാക്കാന്‍ എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോര്‍പറേഷന്‍ നല്‍കിയ ഭക്ഷണത്തിലാണ് ചത്ത എലിയെ കണ്ടെത്തിയത്.


Also read ‘ഇ.എം.എസിനോട് തൊട്ടുകൂടായിത്തമോ?’; നിയമസഭാ വാര്‍ഷികത്തില്‍ ഇ.എം.എസ് പ്രതിമയെ അവഗണിച്ച് യു.ഡി.എഫ്


ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ സാമ്പാറിലാണ് എലിയെ കണ്ടെത്തിയതെന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണത്തിലെ എലിയുടെ കാര്യം മേയറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംഭവം നിസ്സാര വല്‍ക്കരിക്കാനായിരുന്നു മേയര്‍ ശ്രമിച്ചത്.

ചൊവ്വാഴ്ച സന്നദ്ധപ്രവര്‍ത്തനത്തിന് എത്തിയ പൗരകര്‍മികാസ് പ്രവര്‍ത്തകര്‍ക്ക് വിളമ്പാനായി വാര്‍ഡ് ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണത്തിലാണ് ചത്ത എലിയെ കാണുന്നത്. സാമ്പറില്‍ എലിയെ കണ്ടതിനെത്തുടര്‍ന്ന് സമീപത്തുള്ള ഒരു ഹോട്ടലില്‍ നിന്നാണ് ജീവനക്കര്‍ ഭക്ഷണം കഴിച്ചത്.


Dont miss ‘ഡി.വൈ.എഫ്.ഐ ബ്രോസ് ഇതാണ് ആ വീഡിയോയുടെ സത്യം’; പൈമ്പിളൈ ഒരുമൈ സമര പന്തലിലെ വീഡിയോക്ക് വിശദീകരണവുമായി ആം ആദ്മി 


എലിയെ കണ്ടയുടനെ പൗരകര്‍മികാസ് പ്രവര്‍ത്തകര്‍ തന്നെ സമാപിക്കുകയായിരുന്നെന്ന് കൗണ്‍സിലര്‍ ദീപാ നാഗേഷ് പറഞ്ഞു. ‘ അവരെന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ ഞാന്‍ അധികൃതരെ അറിയിച്ചു പക്ഷേ അവര്‍ ആരും തന്നെ അത് കാര്യമാക്കിയതുമില്ല ഇങ്ങോട്ടും വന്നുമില്ല’ അവര്‍ പറഞ്ഞു.

എന്നാല്‍ ഭക്ഷണം ഉണ്ടാക്കിയ സമയത്ത് ഭക്ഷണത്തില്‍ എലി വീണിട്ടുണ്ടായിരുന്നില്ലെന്നും ഓഫീസിലേക്ക് കൊണ്ടുവന്നപ്പോഴായിരിക്കും സംഭവിച്ചതെന്നുമാണ് മേയര്‍ ജി പത്മാവതിയുടെ പ്രതികരണം. മേയര്‍ എങ്ങിനെയാണ് എലിയുടെ വലുപ്പത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ദീപ ചോദിക്കുന്നു.

കോര്‍പ്പറേഷനില്‍ ഇതു രണ്ടാം തവണയാണ് ഭക്ഷണത്തില്‍ എലിയെ കണ്ടെത്തുന്നത്. കഴിഞ്ഞമാസം നടന്ന ഒരു ചടങ്ങില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് ചത്ത എലിയെ കിട്ടിയിരുന്നു. അപ്പോഴേക്കും പകുതിയിലേറെ പേര്‍ ഭക്ഷണം കഴിച്ചിരുന്നു.താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ