എഡിറ്റര്‍
എഡിറ്റര്‍
ടെലിവിഷനുമായുള്ള യുദ്ധം അവസാനിച്ചതായി യൂ ട്യൂബ്
എഡിറ്റര്‍
Thursday 2nd May 2013 2:57pm

youtube1

ടെലിവിഷനുമായുള്ള യൂ ട്യൂബിന്റെ യുദ്ധം നേരത്തെ തന്നെ അവസാനിച്ചതായി ഗൂഗിള്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എറിക് ഷിംറ്റ് പറഞ്ഞു. ടി.വി യുമായി ഇപ്പോള്‍ ഒരുതരത്തിലുള്ള മത്സരമില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂ ട്യൂബിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം ഒരു ബില്ല്യണ്‍ ആളുകളാണ് ഓരോ മാസവും യൂ ട്യൂബ് കാണുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.

Ads By Google

യൂ ട്യൂബിന്റെ   കാര്യത്തില്‍ ഇത് നാഴികകല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ മൂന്നാം ലോക രാജ്യങ്ങളില്‍ യൂ ട്യൂബിന്റെ കാഴ്ച്ചക്കാരെ കുറിച്ച് എടുത്തു പറഞ്ഞ അദ്ദേഹം അവിടം ഇപ്പോഴുള്ള 6 ബില്ല്യണ്‍  കാഴ്ച്ചക്കാരില്‍ നിന്ന് അത് 7 ബില്ല്യണായി വര്‍ദ്ധിക്കുമെന്ന്  പ്രതീക്ഷ പ്രകടിപ്പിച്ചു.

ടി.വി യുടെ വീഡിയോ പ്രതലത്തില്‍ നിന്ന് മാറി ബ്രന്‍ഡ് കാസ്റ്റ് രൂപം യൂ ട്യൂബും,  എറ്ക് ഷിംറ്റും സംയുക്തമായി രൂപപ്പെടുത്തിയിരുന്നു.
ഹോളിവുഡ് താരങ്ങളെയും, മാധ്യമ പ്രവര്‍ത്തന മേഖലയിലെ പ്രഗല്‍ഭരേയും ഉള്‍പ്പെടുത്തി കൊണ്ട് 100 ചാനലുകള്‍ തുടങ്ങാനുളള പദ്ധതിക്കും യൂ ട്യൂബ് തുടക്കം കുറിക്കുന്നുണ്ട്.
പുതിയ കാര്യങ്ങളെ പുതിയ രീതിയില്‍ ആവിഷ്‌കരിക്കാനുള്ള ശ്രമമാണിതെന്നും, ഉള്ളതിനെ മാറ്റി സ്ഥാപിക്കാനുള്ള ശ്രമമല്ല ഇതന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement