ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
കുമാരസ്വാമി പറഞ്ഞ നൂറ് കോടിയുടെ കണക്ക് ശരിയായിരിക്കാം; പക്ഷേ അത് കൊടുക്കുന്നത് കോണ്‍ഗ്രസാണെന്ന് മാത്രം: പ്രകാശ് ജാവേദ്ക്കര്‍
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 3:24pm

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഓരോ ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കും ബി.ജെ.പി 100 കോടിരൂപ വാഗ്ദാനം ചെയ്തതായുള്ള ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ് ജാവേദ്ക്കര്‍.

100 കോടിയുടെ കണക്ക് സാങ്കല്പികം മാത്രമല്ലെന്നും പക്ഷേ ആ ഇടപാട് ജെ.ഡി.എസും കോണ്‍ഗ്രസും തമ്മിലാണ് നടന്നതെന്നും പ്രകാശ് ജാവേദ്ക്കര്‍ ആരോപിച്ചു. നിയമനത്തിന് അനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ അവകാശവാദം ഗവര്‍ണര്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ആത്മവിശ്വാസവും ഉണ്ട്. – പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.


Dont Miss ബി.ജെ.പി നേതാക്കള്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു: ഒടുവില്‍ താക്കീത് ചെയ്തു: ഭരണം കിട്ടിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനൊപ്പമെന്നും എം.എല്‍.എ ടി.ഡി രാജഗൗഡ


ബി.ജെ.പിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കുതിക്കച്ചവടവും ചാക്കിട്ടുപിടുത്തവും നടത്തുന്നത് ബി.ജെ.പിയല്ല. അതിന്റെ ആള്‍ക്കാര്‍ കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ പോലും തൃപ്തരല്ല. – പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.

ബി.ജെ.പിക്ക് ഇത്രയും കള്ളപ്പണം എവിടെ നിന്നാണ് വരുന്നതെന്നും പാവപ്പെട്ടവരെ സേവിക്കുമെന്ന പറയുന്ന അവര്‍ ഇന്ന് പണം വാഗ്ദാനം ചെയ്യുകയാണെന്നും കുമരസ്വാമി പറഞ്ഞു. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ എവിടെ പോയിരിക്കുകയാണെന്നും കുമരസ്വാമി ചോദിച്ചു. ജെ.ഡി.എസ് യോഗത്തിന് ശേഷം സംസാരിക്കവെയാണ് കുമരസ്വാമി പണം വാഗ്ദാനം ചെയ്തെന്ന ആരോപണം ഉന്നയിച്ചത്.

എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമമെന്നും അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണെന്നും കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും കുമാരസ്വാമി കുറ്റപ്പെടുത്തിയിരുന്നു.

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാം എന്നത് മോദിയുടെ വ്യാമോഹമാണെന്നും കുമാരസ്വാമി പറഞ്ഞു. തങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി കഠിനമായി പരിശ്രമിക്കുന്നുണ്ട് എന്നാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു.

ജെ.ഡി.എസ്ഫകോണ്‍ഗ്രസ് സഖ്യത്തിന് 117 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. കര്‍ണാടകയെ വര്‍ഗീയമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനായി മതേതര വോട്ടുകള്‍ അവര്‍ ഭിന്നിപ്പിച്ചു. അതിനാല്‍ തന്നെ ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement