ജോഹന്നാസ്ബര്‍ഗ്:  ഘാന യുറഗ്വായോട് ഷൂട്ടൌട്ടില്‍ പരാജയം ഏറ്റുവാങ്ങി ലോകകപ്പ് ഫുട്ബോളില്‍ നിന്ന് പുറത്തായി. ഇന്‍ജുറി സമയത്തും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനെത്തുടര്‍ന്നാണ് ഷൂട്ടൌട്ട് വേണ്ടിവന്നത്. ഷൂട്ടൌട്ടില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു യുറഗ്വായുടെ ജയം.

ഘാനയുടെ അസമോവ ഗ്യാന്‍ തന്നെ ദുരന്ത നായകനായി മാറുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. 30 മിനിറ്റ് എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ ഘാനയുടെ അദിയയുടെ ഹെഡര്‍ കൈകൊണ്ടു തടുത്തതിന് സുവാരസിന് ചുവപ്പുകാര്‍ഡും ഘാനയ്ക്കനുകൂലമായി പെനാല്‍റ്റിയും. പക്ഷേ അസമോവ ഗ്യാനിന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തൈറിച്ചു. ലോകകപ്പ് ഫുട്ബോളിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ബഹുമതി സ്വന്തമാക്കാനുള്ള അവസാനത്തെ അവസരവും ഘാനയില്‍ നിന്ന് കാലിടറിവീഴുകയായിരുന്നു.