ലണ്ടന്‍: സ്ലോവേനിയന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം സാഷ വുജാസിക്കിനെ വിവാഹം  ചെയ്യാന്‍ പോവുകയാണെന്ന വാര്‍ത്ത തെറ്റാണ് ടെന്നീസ് താരം മരിയ ഷറപ്പോവ. തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് ഇതെന്നും ഈ വാര്‍ത്ത എവിടെ നിന്ന് വന്നെന്ന് അറിയില്ലെന്നും ഷറപ്പോവ പറഞ്ഞു.

Ads By Google

കഴിഞ്ഞ മാസം അവസാനം ഒരു ബ്രിട്ടീഷ് പത്രമാണ് മരിയ ഷറപ്പോവ വിവാഹിതയാവുന്നെന്നും ഇരുവരുടെയും വിവാഹനിശ്ചയം 2010 ല്‍ തന്നെ നടന്നു എന്ന രീതിയിലും വാര്‍ത്തകള്‍ കൊടുത്തത്. ഇതിനെതിരെയാണ് ഷറപ്പോവ രംഗത്തെത്തിയത്.

‘ എല്ലായ്‌പ്പോഴും ഉണ്ടാകുന്ന റൂമഴേസിനെ പോലെ തന്നെയാണ് ഞാന്‍ ഇതിനേയും കാണുന്നത്. വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വാര്‍ത്ത ആരാണ് പത്രങ്ങള്‍ക്ക് നല്‍കിയതെന്ന് അറിയില്ല. അതിന് പിന്നാലെ പോകാനും ഞാനില്ല’- ഷറപ്പോവ പറഞ്ഞു.