എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Friday 11th January 2013 5:23pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ സുരക്ഷതത്വത്തില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അക്രമത്തിന് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക ബോര്‍ഡ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

Ads By Google

ഹരജിയില്‍ കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. നഗരത്തില്‍ സ്ത്രീകള്‍ക്കെതരെയുള്ള അക്രമം തുര്‍ക്കഥയാവുകയാണ്. ഈ അവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി.

ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.

ഡിസംബര്‍ 16 ന് നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതാനാകില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാനും ജോലിചെയ്യാനുമുള്ള സാഹചര്യം ഉണ്ടാവണമെന്നും കോടതി പറഞ്ഞു.

Advertisement