എഡിറ്റര്‍
എഡിറ്റര്‍
തനിക്കും സഹോദരനുമിടയില്‍ പ്രശ്‌നമില്ല: ആമിര്‍ ഖാന്‍
എഡിറ്റര്‍
Saturday 4th January 2014 5:01pm

aamir-khan..

തനിക്കും സഹോദരനുമിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍.

ആമിറിന്റെ സഹോദരനായ ഫൈസല്‍ ഖാന്‍ ആമിറിനെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ആമിര്‍ ഫൈസലിനെ വീട്ടില്‍ തടഞ്ഞു വച്ചുവെന്നും ഫൈസലിനെ മാനസിക രോഗത്തിനുള്ള ഗുളികകള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചുവെന്നും ഫൈസല്‍ പരാതിപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.

എന്നാല്‍ ഈ വാര്‍ത്തകള്‍ മുഴുവന്‍ ആമിര്‍ നിഷേധിച്ചു. ഫൈസല്‍ നന്നായിരിക്കുന്നുവെന്നും ‘ധൂം 3’ യുടെ സ്‌ക്രിപ്റ്റ് തങ്ങള്‍ ഒരുമിച്ചാണ് കേട്ടതെന്നും ആമിര്‍ പറഞ്ഞു.

ഫൈസലാണ് താന്‍ ആ ചിത്രം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചത്. തന്റെ മിക്ക സിനിമകളുടേയും സ്‌ക്രിപ്റ്റ് ഫൈസലാണ് വായിക്കാറ്.

ഫൈസല്‍ തന്നെയാണ് തനിക്ക് വേണ്ടി സിനിമകള്‍ തിരഞ്ഞെടുക്കാറും. തന്റെ കരിയറിന്റെ ഒരു പാര്‍ട്ടാണ് ഫൈസലിപ്പോള്‍- ആമിര്‍ പറയുന്നു.

ഒരു വ്യക്തി എന്ന നിലക്ക് തനിക്ക് നല്‍കേണ്ടതെല്ലാം ഫൈസല്‍ നല്‍കുന്നുവെന്നും ആമിര്‍ പറഞ്ഞു.

ധൂം 3യോടെ കരിയറില്‍ ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിക്കുകയും ആ ചിത്രം ഹിറ്റാവുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് ആമിറിപ്പോള്‍. അതിനിടയിലാണ് സഹോദരന്‍ ഫൈസലിനെ ആമിര്‍ പീഡിപ്പിക്കുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Advertisement