ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി 21 മണിക്കൂര്‍ ജോലിചെയ്യുന്നെന്ന അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. മുഖസ്ഥുതി പറയുന്നതിനും പരിധിയുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.


Also read ഛത്തീസ്ഗണ്ഡില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ ബി.ജെ.പി നേതാവുള്‍പ്പെടെ ഒമ്പത് പേര്‍ കസ്റ്റഡിയില്‍


കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മയാണ് അമിത് ഷായ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മോദി ദിവസവും 21 മണിക്കൂര്‍ ജോലിചെയ്യുന്നുണ്ടായിരുന്നെങ്കില്‍ അത് കഴിഞ്ഞ 34 മാസത്തില്‍ പ്രതിഫലിക്കണമായിരുന്നെന്ന് പറഞ്ഞ ആനന്ദ് ശര്‍മ്മ മോദി സമയം ചിലവഴിച്ചത് വസ്ത്രം മാറാനും യാത്രയ്ക്കും ഭക്ഷണം കഴിക്കാനും വേണ്ടിയായിരിക്കുമെന്നും പരിഹസിച്ചു.


Must Read: നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ കണ്ണൂര്‍ ലോബി: നടിയെ ആക്രമിച്ചയാള്‍ പി.ജയരാജന്റെ അയല്‍വാസിയായ സി.പി.ഐ.എം ഗുണ്ട: എം.ടി രമേശ്


പ്രതിപക്ഷമെന്ന നിലയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നു പറഞ്ഞ് ആരംഭിച്ച ശര്‍മ്മ അമിത്
ഷാ മോദിയുടെ ആരാധകനാണെന്നും അയാള്‍ക്ക് അതിനുള്ള അവകാശം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 34 മാസമായി മോദി ഉറങ്ങിയിട്ടേ ഇല്ല എന്ന് അമിത് ഷാ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പ്രയാസമാണ്. മുഖസ്തുതിയ്ക്ക് ഒരു പരിധിയുണ്ട്. ജനങ്ങള്‍ മണ്ടന്‍മാര്‍ ആണെന്ന് കരുതുന്നതിനും പരിധിയില്ലേയെന്നും ആനന്ദ് ശര്‍മ്മ ചോദിച്ചു. ഇതൊരു തമാശയാണെന്നു പറഞ്ഞു കൊണ്ടായിരുന്നു ശര്‍മ്മ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


Also Read: സി.പി.ഐ.എം നേതാക്കളെ വധിക്കാനും കലാപമുണ്ടാക്കാനും ആര്‍.എസ്.എസ് പദ്ധയിട്ടു: വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവിന്റെ വാര്‍ത്താസമ്മേളനം