എഡിറ്റര്‍
എഡിറ്റര്‍
മലയാളം സിനിമയില്‍ അത്ഭുതകരമായ മാറ്റങ്ങളെന്ന് അഭിരാമി
എഡിറ്റര്‍
Monday 24th March 2014 7:09pm

abhirami

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് തെന്നിന്ത്യന്‍ സുന്ദരി അഭിരാമി. ഓര്‍ത്തു വെക്കാനായി ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച ചുരുക്കം ചില നായികമാരില്‍ ഒരാള്‍.

തിരിച്ചുവരവില്‍ മലയാളം സിനിമയിലെ മാറ്റങ്ങളില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് അഭിരാമി. മുമ്പത്തേതിനെ അപേക്ഷിച്ച് ടെക്‌നീഷ്യന്‍മാരും അഭിനേതാക്കളും കഥയുമെല്ലാം ഏറെ മികച്ചതായിരിക്കുന്നുവെന്നാണ് അഭിരാമി പറയുന്നത്.

സുരേഷ് ഗോപി, ജയസൂര്യ, ആസിഫലി എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്ന ‘അപ്പോത്തിക്കിരി’ എന്ന ചിത്രത്തിലൂടെണ് അഭിരാമിയുടെ മടങ്ങിവരവ്.

മേല്‍വിലാസം എന്ന ചിത്രത്തിനുശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അപ്പോത്തിക്കിരി’

വിവാഹശേഷം 10 വര്‍ഷം പഠനവും ജോലിയുമായി അഭിരാമി യു.എസിലായിരുന്നു. കമല്‍ഹാസന്റെ തന്റെ വിശ്വരൂപം എന്ന സിനിമയില്‍ ഡബ്ബിങ്ങിനായി അഭിരാമിയെ ക്ഷണിക്കുകയായിരുന്നു.

ചെന്നൈയിലെത്തിയ അഭിരാമി ‘സിനിമയുടെ 100 വര്‍ഷങ്ങള്‍’ ആഘോഷപരിപാടിയില്‍ പങ്കെടുക്കവെയാണ് അപ്പോത്തിക്കരിയുടെ ടീമിനെ കണ്ടുമുട്ടുന്നതും സിനിമയിലേക്ക് ക്ഷണം കിട്ടുന്നതും.

മലയാളസിനിമയിലുടെയായിരുന്നു അഭിരാമിയുടെ അരങ്ങേറ്റം. അതിന് ശേഷം തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചു.

പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിരാമി മലയാള സിനിമയില്‍ ശ്രദ്ധേയയാവുന്നത്.

Advertisement