എഡിറ്റര്‍
എഡിറ്റര്‍
തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം
എഡിറ്റര്‍
Monday 13th August 2012 4:40pm

therambil-ramakrishnanതൃശ്ശൂര്‍ : ചാച്ചാ നെഹ്രു ലൈബ്രൈറിയുടെ ഭൂമി മറിച്ചു വിറ്റ കേസില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

ചാച്ചാ നെഹ്രൂ ചില്‍ഡ്രണ്‍സ് ലൈബ്രററിയുടെ 13 സെന്റ് സ്ഥലം നിയമവിരുദ്ധമായി വിറ്റു എന്നതാണ് എം.എല്‍.എക്കെതിരെയുള്ള ആരോപണം. 1991 ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ലൈബ്രറിയുടെ പ്രസിഡന്റായിരിക്കേ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍പന നടത്തിയെന്നു കാണിച്ച് രമേശ് പുത്തന്‍വീട്ടിലാണ് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.

Ads By Google

നേരത്തേ ഈ കേസ് അന്വേഷിച്ച വിജിലന്‍സ് തേറമ്പില്‍ രാമകൃഷ്ണന്‍ കുറ്റക്കാരനല്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് തെറ്റാണെന്നു കാട്ടി രമേശ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

ലൈബ്രറി പ്രവര്‍ത്തനരഹിതമായാല്‍ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥയിലാണ് തേറമ്പില്‍ ഭൂമി മറിച്ച് വിറ്റത്. ഭൂമി വാങ്ങിച്ച അയ്യന്തോള്‍ അയ്യപ്പത്ത് വീട്ടില്‍ രാധാകൃഷ്ണനെയും ഭാര്യ രമണിയെയും പ്രതി ചേര്‍ത്താണ് ഹരജി നല്‍കിയിരിക്കുന്നത്.

Advertisement