എഡിറ്റര്‍
എഡിറ്റര്‍
വനം-പരിസ്ഥിതി അനുമതിയ്ക്ക് റെഗുലേറ്ററി അതോറിറ്റി ആവശ്യം: സുപ്രീംകോടതി
എഡിറ്റര്‍
Monday 6th January 2014 3:02pm

supreme-court-3

ന്യൂദല്‍ഹി: വനം പരിസ്ഥിതി അനുമതിയിക്ക് റെഗുലേറ്ററി അതോറിറ്റി ആവശ്യമെന്ന് സുപ്രീംകോടതി.

പദ്ധതികള്‍ക്ക് വനം പരിസ്ഥിതി അനുമതി നല്‍കുമ്പോള്‍ റെഗുലേറ്ററി അതോറിറ്റി ഇടപെടണമെന്നും അനുമതി അതോറിറ്റി അവലോകനം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

എല്ലാ സംസ്ഥാനങ്ങളും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ വക വെയ്ക്കാതെയാണ് സുപ്രീംകോടതിയുടെ വിധി വന്നിരിയ്ക്കുന്നത്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള നിലപാടിനു വിരുദ്ധമായ നിലപാടാണ് സുപ്രീംകോടതിയ്ക്കുള്ളതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.

ഈ മാര്‍ച്ചിനു മുമ്പു തന്നെ ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിലേക്ക് കടക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തേ ആറന്മുള വിമാനത്താവളത്തിനും വിഴിഞ്ഞം പദ്ധതിയ്ക്കും കേന്ദ്രത്തിന്റെ വനം- പാരിസ്ഥിതികാനുമതി ലഭിച്ചിരുന്നു.

ഇത് ഏറെ പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു. പരിസ്ഥിതിയെ ബാധിക്കുന്ന രീതിയിലുള്ള പദ്ധതികളെ കേന്ദ്രം പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് നിരവധി പരിസ്ഥിതി- സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

ഇപ്പോഴുണ്ടായിരിയ്ക്കുന്ന കോടതി വിധിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

Advertisement