Categories

രാജണ്ണ നിരോധിക്കില്ല; നാഗാര്‍ജുനയ്ക്ക് ആശ്വാസം

തെലുങ്ക് സൂപ്പര്‍ നാഗാര്‍ജുന നല്ല ടെന്‍ഷനിലായിരുന്നു. ഇപ്പോഴാണ് അദ്ദേഹത്തിന് ആശ്വാസമായത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രം ‘രാജണ്ണ’യ്ക്ക് വിലക്കുണ്ടാകുമോ എന്ന ഭയം കുറച്ചുദിവസമായി നടനെ പിന്‍തുടരുകയായിരുന്നു. ഇപ്പോഴാണ് അക്കാര്യത്തില്‍ തീരുമാനമായത്. നാഗാര്‍ജുനയുടെ ചിത്രം നിരോധിക്കേണ്ടതില്ലെന്ന് ആന്ധ്രപ്രദേശ് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് തീരുമാനിച്ചിരിക്കുകയാണ്.

‘രാജണ്ണ’യുടെ സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദിനെതിരായ വിലക്കാണ് നാഗാര്‍ജുനയെ ഭയപ്പെടുത്തിയത്. പടം ചെയ്യാമെന്ന് പറഞ്ഞ് നിര്‍മാതാവ് മെറ്റികോണ്ട മുരളീകൃഷ്ണയില്‍ നിന്നും വാങ്ങിയ 36 ലക്ഷം രൂപ തിരിച്ചുനല്‍കാത്തതിനാലാണ് രാജണ്ണയെ ഫിലിം ചേംമ്പര്‍ വിലക്കിയത്. രണ്ട് നിര്‍മാതാക്കള്‍ക്ക് ഒരേ തിരക്കഥ നല്‍കിയെന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഈ തിരക്കഥയ്ക്കായാണ് 36 ലക്ഷം രൂപ കൈപ്പറ്റിയത്.

സംവിധായകന് വിലക്ക് വരുന്നതിന് മുമ്പെടുത്ത ചിത്രമായതിനാലാണ് ‘രാജണ്ണ’യെ വിലക്കില്‍ നിന്നും ഒഴിവാക്കിയതെന്ന് ഫിലിംചേമ്പര്‍ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ വിജയേന്ദ്രപ്രസാദിന് ഇനി പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കാനാവില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.