ഹൈദരാബാദ്: ആന്ധ്രയില്‍ പ്രത്യേക തെലുങ്കാന സംസ്ഥാന  ആവശ്യമുന്നയിച്ച്‌   സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന റെയില്‍വേ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഹൈദരാബാദിലും മറ്റ് ഒന്‍പത് ജില്ലകളിലമാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്.

തെലുങ്കാന സംയുക്ത സമര സമിതിയുടെ ആഹ്വാനപ്രകാരം പ്രക്ഷോഭകാരികള്‍ കാലത്ത് ആറു മണി മുതല്‍ തന്നെ റെയില്‍വേ ട്രാക്കില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനാല്‍ 23 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയ്‌നുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. നിരവധി ട്രെയ്‌നുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ്, നല്‍ഗോണ്ട, വാറംഗല്‍, നിസാമാബാദ്, ഖമ്മം എന്നിവിടങ്ങളില്‍ തെലുങ്കാന സംസ്ഥാനത്തെ അനുകൂലിക്കുന്നവര്‍ ഒരു ഡസനോളം ട്രെയിനുകള്‍ തടഞ്ഞിട്ടിട്ടുണ്ട്.