എഡിറ്റര്‍
എഡിറ്റര്‍
തെലുങ്ക് നടന്‍ ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Monday 6th January 2014 9:29am

uday-kiran

ഹൈദരാബാദ്:തെലുങ്ക് യുവനടന്‍ ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രി ശ്രീനഗറിലുള്ള സ്വന്തം ഫഌറ്റില്‍ വച്ചാണ് നടന്‍ തൂങ്ങി മരിച്ചത്.

മരണകാരണം വ്യക്തമല്ല. തെലുങ്കിലെ മുന്‍നിര നായകന്മാരുടെ സ്ഥാനത്തേക്ക് ഉദയ്കിരണ്‍ വളര്‍ന്നത് പെട്ടെന്നായിരുന്നു. ചിത്രം, നുവ്വു നീനു, മനസാന്ത നുവ്വേ, ശ്രീ റാം തുടങ്ങിയ ചിത്രങ്ങള്‍ ഉദയ് കിരണിന്റെ ഹിറ്റുകളാണ്.

റൊമാന്റിക് ഹീറോ പരിവേഷത്തില്‍ തിളങ്ങിക്കൊണ്ടിരിയ്ക്കവേയാണ് കേന്ദ്ര മന്ത്രിയായിരുന്ന ചിരഞ്ജീവിയുടെ മകളുമായി ഉദയ് കിരണിന്റെ വിവാഹമുറപ്പിയ്ക്കുന്നത്.

എന്നാല്‍ ആ വിവാഹം നടന്നില്ല. പിന്നീട് ഉദയ് കിരണ്‍ സിനിമയിലും ജീവിതത്തിലും ഒരുപോലെ മങ്ങി. വീണ്ടും വിവാഹിതനായ ഉദയ് കിരണ്‍ സിനിമയിലും സജീവമായിത്തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ടോളിവുഡ്.

ഫിലിം ഫെയര്‍ അവാര്‍ഡ് നേടുന്ന തെലുങഅകിലെ ഏറ്റവും പ്രായം കുറഞ്ഞ നടനെന്ന ബഹുമതിയും ഉദയ് കിരണിനുണ്ട്.

എന്നാല്‍ നടന്റെ പെട്ടെന്നുള്ള മരണം തെലുങ്കകത്തെയാകെ ഞെട്ടിച്ചിരിയ്ക്കുകയാണ്. നടന്‍ ശ്രീകാന്ത്, സംഗീത സംവിധായകന്‍ പട്‌നായിക് തുടങ്ങി നിരവധി പേര്‍ ആശുപത്രിയിലെത്തി നടന് ആദരാഞ്ജലികളര്‍പ്പിച്ചു.

ഇന്നലെ രാത്രി ഫഌറ്റില്‍ ഉദയ് തനിച്ചായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാതായപ്പോള്‍ ഭാര്യ വിഷിത വീട്ടിലെത്തുകയായിരുന്നു.

വിഷിത വീട്ടിലെത്തുമ്പോള്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഉദയ് കിരണിനെ കണ്ടെത്തിയത്. ഭാര്യയും അയല്‍വാസികളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Advertisement