tekkadiഇടുക്കി: തേക്കടി തടാകത്തില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടിന് സാങ്കേതികത്തകരാര്‍ ഒന്നുമില്ലായിരുന്നെന്ന് ചീഫ് ബോട്ട് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട്.ബോട്ട് കാറ്റില്‍ പെട്ടതോ, വേഗതയില്‍ പോകുമ്പോള്‍ പെട്ടന്ന് തിരിച്ചതോ, തടാകത്തിലെ മരകുറ്റികളില്‍ ബോട്ടു തട്ടിയതോ ആകാം അപകടത്തിനു കാരണമായതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഐ.ആര്‍.എസിന്റെ മേല്‍നോട്ടത്തിലാണ് ബോട്ട് നിര്‍മിച്ചത്. ഐ.ഐ.ടിയിലെ പ്രൊഫസറായ അനന്ത സുബ്രഹ്മണ്യമാണ് ബോട്ടിന്റെ ഡിസൈന്‍ തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.ബോട്ടിന്റെ അലൈന്‍മെന്റിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ ആരോപണമാണ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത്.