Administrator
Administrator
ദുരന്തം 42 ജീവന്‍ കവര്‍ന്നു
Administrator
Wednesday 30th September 2009 2:29pm

tekkadi-boat-accident-2

തേക്കടി: തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി.ഇന്ന് 11 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണിത്. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

മരിച്ചവരില്‍ മൂന്ന് മലയാളികളുമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെ കുംഭകോണത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശികളായ സുഷിത്(39), ഭാര്യ സുശീല (35),ബന്ധു വിമല ജയന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഇന്നു പുലര്‍ച്ചെ അഞ്ചു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണ സംഖ്യ 38 ആയത്. മൂന്നു സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങള്‍ ബോട്ടിനുള്ളില്‍ നിന്നാണ് ഇന്ന് കിട്ടിയത്. ബോട്ടിനുള്ളില്‍ ഇനിയും മൃതദേഹങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. കൊച്ചിയില്‍നിന്നുള്ള നേവിയുടെ 10 അംഗ മുങ്ങല്‍ വിദഗ്ദ്ധസംഘം സ്ഥലത്തെത്തെത്തിയിട്ടുണ്ട്. എന്നാല്‍ നേരിയ മഴയുള്ളതും മൂടിക്കെട്ടിയ അന്തരീക്ഷവും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

വിനോദയാത്രികരുമായി പോയ കെ.ടി.ഡി.സിയുടെ ജലകന്യകയെന്ന ഫൈബര്‍ ഡബിള്‍ ഡക്കര്‍ ബോട്ടാണ് ഇന്നലെ വൈകീട്ട് അഞ്ചേകാലോടെ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട ജലാശയത്തില്‍ തലകീഴായി മറിഞ്ഞത്. സഞ്ചാരികളും ജീവനക്കാരും അടക്കം 76 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഡല്‍ഹി, കോല്‍ക്കത്ത, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരായിരുന്നു ഏറെയും. ബോട്ടിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കക്കാരായ നാലു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. മലയാളികളായ രണ്ടു ബോട്ടുെ്രെഡവര്‍മാരും നീന്തി രക്ഷപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ബോട്ട് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. ബോട്ടിന്റെ മുകളിലത്തെ ഡക്കിലുണ്ടായിരുന്നവര്‍ക്കാണ് രക്ഷപ്പെടാനായത്. താഴത്തെ ഡക്കിലുണ്ടായിരുന്നവര്‍ സീറ്റിനിടയില്‍ കുടുങ്ങിയതും ഫൈബര്‍ ചില്ലുകള്‍ തകര്‍ക്കാന്‍ കഴിയാതെയും ബോട്ടിനകത്ത് കുടുങ്ങുകയായിരുന്നു.

വനം വകുപ്പും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തകര്‍ കരയിലെത്തിച്ചവരില്‍ മരിച്ചവരും ജീവനുള്ളവരുമുണ്ടായിരുന്നു. ചിലര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രക്ഷപ്പെട്ടവരില്‍ ചിലര്‍ ഇപ്പോഴും ഗരുതരാവസ്ഥയിലാണ്. ഇനിയും മൃതദേഹങ്ങളാണ് കണ്ടെടുക്കാനുണ്ടെന്നാണ് വിവരം. കുമളി, പെരിയാര്‍, ആശുപത്രികളിലായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. രക്ഷപ്പെടുത്തിയവരില്‍ പലരെയും പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. നാവികസേനയുടെ പ്രത്യേക സംഘം ഇന്ന് രാവിലെയെത്തി തിരച്ചില്‍ നടത്തി.

മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം തുടങ്ങിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി എത്രയും വേഗം മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. കുമളി പെരിയാര്‍ ആശുപത്രിയില്‍ ഇന്നലെ എത്തിച്ചിരുന്ന 19 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം കുമിളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് നടക്കുക. മൃതദേഹങ്ങള്‍ ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ഇടുക്കികോട്ടയം ജില്ലകളില്‍ നിന്നായി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ഡോക്ടര്‍മാരുടെ സംഘം പുലര്‍ച്ചെ തന്നെ കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക്Advertisement