Administrator
Administrator
തേക്കടി ബോട്ടു ദുരന്തം: ഒരു മൃതദേഹം കൂടി കിട്ടി
Administrator
Saturday 3rd October 2009 9:51am

tekkadiതേക്കടി:തേക്കടി ബോട്ടപകടത്തില്‍ മരിച്ച ഒരു കുട്ടിയുടെ മുതദേഹം ഇന്ന് കണ്ടത്തി. മൃതദേഹം രാവിലെ കരയിലടിയുകയായിരുന്നു ചെന്നൈ സ്വദേശി രാജശേഖരയുടെ മകള്‍ ഐശ്വര്യ(5) യുടെ മൃതദേഹമാണ് കിട്ടിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി.

ഇനിനാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് സംശയിക്കുന്നത്. ഇന്ന് കണ്ടെടുത്ത ഐശ്വര്യയുടെ അമ്മ ശാന്തകുമാരി (35), ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായ സിനുവിന്റെ മക്കള്‍ അഭിലാഷ് (19), അപൂര്‍വ (15) എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്നലേയും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്നിരുന്നുവെങ്കിലും ആരെയും കെണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇനി നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനാണ് ആലോചിക്കുന്നത്.

Advertisement