Categories

ബോട്ടിന് ചെരിവുണ്ടായിരുന്നത് അറിയിച്ചിരുന്നു: ഡ്രൈവര്‍ സാമുവല്‍

tekkadi
കൊച്ചി: തേക്കടിയില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് ചെരിവുണ്ടായിരുന്ന കാര്യം താന്‍ കെ ടി ഡി സി മാനേജരോടും സൂപ്പര്‍ വൈസറോടും പറഞ്ഞിരുന്നുവെന്ന് ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍. എന്നാല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ബോട്ട് എന്‍ജിനീയര്‍ പരിശോധിച്ചതാണെന്നും നിങ്ങളെ ബോട്ട് ഓടിക്കാന്‍ മാത്രമാണ് നിയമിച്ചതെന്നുമായിരുന്നു മാനേജരുടെ മറുപടിയെന്നും വിക്ടര്‍ എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബോട്ടിന് ചരിവുളള കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ നീ നിന്റെ പണിനോക്ക് എന്നായിരുന്നു മാനേജരുടെ പ്രതികരണം. അപകടദിവസം ബോട്ടില്‍ 12 പേരെ അധികമായി കയറ്റിയിരുന്നു. ഇതില്‍ നാലു പേര്‍ മാനേജര്‍ പറഞ്ഞുവിട്ടവരും എട്ടു പേര്‍ കെ ടി ഡി സി പെരിയാര്‍ ഗസ്റ്റ് ഹൗസില്‍ നിന്നും വന്നവരുമായിരുന്നു. ബോട്ട് ദുരന്തത്തിന്റെ ഉത്തരവാദിത്വം കെ ടി ഡി സിക്കാണെന്നും താന്‍ നിരപരാധിയാണെന്നും വിക്ടര്‍ സാമുവല്‍ പറഞ്ഞു.

ഒ­ക്ടോ­ബര്‍ 22 2009 3.00 pm IST

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.